Thursday, March 29, 2007

മഞ്ഞിന്റെ ആത്മാവിലൂടെ...


ആര്‍ദ്രമായി എന്നെ അലസോരപ്പെടുത്തുന്ന ഒരു മഞ്ഞുതുള്ളിയായിരുന്നു നീയെന്ന് തിരിച്ചറിയാന്‍ എത്ര ദൂരം എനിക്ക് സഞ്ചരിക്കേണ്ടി വന്നു! ഒരിക്കല്‍ പോലും ചോദിക്കാതെ അരികത്തു വന്ന സൂര്യരശ്മികളില്‍ ഉരുകി ഇല്ലാതാവുമ്പോഴും,നിന്റെ ചുണ്ടിലെ പുഞ്ചിരി എന്നെ തെല്ലൊന്ന് ഭീതിപ്പെടുത്തി.

മഴയേക്കാള്‍ ഞാന്‍ ഇഷ്ടപ്പെട്ടതും, സ്നേഹിച്ചതും നിന്നെയായിരുന്നു.ശിശിരകാലത്തിന്റെ രോദനങ്ങളിലും നിന്റെ കിനാവുകളില്‍ ഞാന്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. വേനലിനെ നീയെന്നും ഭയപ്പെട്ടുകൊണ്ടിരുന്നു, എങ്കിലും ആത്മാവിനെ കട്ടെടുക്കുമ്പോഴും പുഞ്ചിരിക്കാനായിരുന്നു നിനക്കിഷ്ടം.

ഒരിക്കല്‍ നിനക്കു ഞാന്‍ പ്രണയമെന്നു പേരിട്ടു..പിന്നെ സൌഹൃദമെന്നും..ഒടുവില്‍ വിരഹമെന്നു വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നൊമ്പരമായി എന്റെ മനസ്സും തട്ടിപ്പറിച്ചു നീ കടന്നു കളഞ്ഞു. നീ വെറും മഞ്ഞായിരുന്നു, എന്നെയും,നിന്നെയും വേര്‍പ്പെടുത്തി,കാഴ്ചകളില്‍ നിന്നും മറച്ച മഞ്ഞ്.

മഞ്ഞിന്റെ ആന്തരികതയില്‍ നിന്നു ഞാന്‍ തൊട്ടെടുത്ത തണുപ്പിനെ നിനക്ക് തന്നെ തിരിച്ച് നല്‍കുന്നു..മിഴികളില്‍ നിന്ന് ഇറ്റ്വീണു കൊണ്ടിരിക്കുന്ന സ്ഫടികതുള്ളികളില്‍ കാണുന്ന പ്രതിഛാ‍യകളില്‍ നിന്നു ഞാനറിയാതെ പോയത് ഒന്നു മാത്രമാണ്. മഞ്ഞ് എന്റെ മനസ്സിനെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്ന ‍അര്‍ബുദമായിരുന്നു.. വേര്‍പ്പെടുമെന്നറിഞ്ഞിട്ടും ഞാന്‍ കാത്തുവച്ച സ്നേഹത്തിന്റെ അവസാനിക്കാത്ത മര്‍മ്മരവും.....

43 comments:

Sona said...

ഡിസംബറിലായിരുന്നു നിന്നെ ആദ്യമായി കണ്ടുമുട്ടിയത്.ഇലതുമ്പില്‍ വീണുമയങ്ങുന്ന നിന്നെ തൊട്ടുണര്‍ത്താന്‍ സൂര്യരശ്മിയായി ഞാന്‍ വരുമെന്നറിഞ്ഞിട്ടും നീ മണ്ണിലമര്‍ന്നില്ലാതായി..

നിന്നെ വേദനിപ്പിക്കാനായിരുന്നില്ല ഞാന്‍ അടുത്തുവന്നത്,വെറുതെ നോക്കിയിരിക്കാ‍ന്‍,
തലോടാന്‍,സ്വാന്തനിപ്പിക്കാന്‍..

എന്റെ കാഠിന്യം ഞാന്‍ മറച്ചുവച്ചത് നിന്നെ ചതിക്കുവാനായിരുന്നില്ല,നീയെന്ന മഞ്ഞുതുള്ളിയെ വേദനിപ്പിക്കാത്ത തീക്ഷണത നഷ്ടപ്പെട്ട വെറുമൊരു സൂര്യരശ്മി മാത്രമായിരുന്നു ഞാന്‍..
ഇനി മഞ്ഞിന്റെ ആത്മാവിലൂടൊരു യാത്ര...

ഏറനാടന്‍ said...

സോനാ പുതിയ ബ്ലോഗ്‌ തുടങ്ങിയല്ലേ. ആദ്യ കമന്റ്‌ എന്റേതായിക്കോട്ടെ.

പോയതു പോട്ടേന്നേയ്‌.. അതുമോര്‍ത്ത്‌ ആര്‍ദ്രമാം നേത്രങ്ങളുമായിരിക്കാതെ മറവിയുടെ കൂട്ട്‌ പിടിച്ച്‌ എല്ലാം തുടച്ചു മനസ്സ്‌ വെളിച്ചത്തെ കൂടുതല്‍ പ്രകാശരാജികളാക്കും പ്രതിഫലനഫലകമായി നിലനിര്‍ത്തുക.

ആരേയോര്‍ത്താണ്‌ വിലപിക്കുന്നതെന്നറിയില്ലയെന്നാലും ഉറ്റവരുടെ വേര്‍പാട്‌ വല്ലാത്തതുതന്നെയാവാം...

കുറുമാന്‍ said...

നൊമ്പരങ്ങള്‍ തന്നെയാണല്ലോ അല്ലെ തന്റെ പോസ്റ്റുകളുടെ കാതല്‍. നന്നായിരിക്കുന്നു.

Kiranz..!! said...

മഞ്ഞ്..എല്ലാവര്‍ക്കും ഒരു ഇഷ്ടവിഷയം തന്നെ..

എത്ര നല്ല പാട്ടുകളും..

മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളില്‍ -ഉത്തരം
മഞ്ഞിന്റെ മറയിട്ടൊരോര്‍മകള്‍ക്കുള്ളീല്‍-മഴ
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ - വചനം ?
മഞ്ഞു പെയ്യുന്ന രാത്രിയില്‍ - പുറപ്പാട്

കൊള്ളാം സോന..

സാരംഗി said...

സോനാ..നല്ല വരികള്‍.മഞ്ഞിന്റെ നനുത്ത തൂവലില്‍ പൊതിഞ്ഞ ചെറിയൊരു നോവ്‌..കൊള്ളാം ട്ടോ.

::സിയ↔Ziya said...

മഞ്ഞ്...
ചിലപ്പോള്‍ ഒരു പ്രഹേളികയെന്നു തോന്നും...
ഹൃദയം ചുട്ടുപഴുത്ത എത്രയോ രാവുകളില്‍ ഒരു നീഹാരബിന്ദുവിനെ കൊതിച്ചിട്ടുണ്ട്...

മഞ്ഞ്...
പരിശുദ്ധിയുടെ പ്രതീകം...
മുള്‍മുനകള്‍ ഉള്ളകം കീറിമുറിച്ചപ്പോഴും
പ്രതീക്ഷ കൈവിടാതെ...

മഞ്ഞ്...
ഉദയാര്‍ദ്രകിരങ്ങളെ ഭയക്കാത്ത മഞ്ഞ്...
ഒരു നീര്‍ക്കണമായ്
നീലവ്യോമത്തെയൊന്നായ് ഓളിപ്പിക്കുന്ന മഞ്ഞ്

എന്റെ സ്വന്തം മഞ്ഞ്...

വളരെ മനോഹരമായിരിക്കുന്നു സോനാ...അഭിനന്ദനങ്ങള്‍!

ഏറനാടന്‍ said...

കിരണ്‍സേ ലേശം തെറ്റി. മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ - വചനം ? ഈ ഗാനം വചനത്തിലേതല്ല, സ്വാഗതം എന്ന സിനിമയിലേതാണ്‌. ജയറാം, അശോകന്‍, പാര്‍വതി, ഉര്‍വശി എന്നിവരെല്ലാം പൊന്മുടിയിലെ സുന്ദരമാം കുന്നിന്‍മുകളില്‍ പാടിനടക്കുന്ന സുന്ദരമായൊരു ഗാനമാണിത്‌.

Sona said...

ഏറനാടാ ആദ്യം വന്ന് കമന്റിയതിന് നന്ദി..എന്റെ വിലാപമല്ലട്ടൊ ഇത്..മഞ്ഞിന്റെ മാത്രം വിലാപമാണേ....
ഈ ഏറനാടന്‍ ഒരു സിനിമ എന്‍സൈക്ക്ലൊപീടിയ തന്നെയാണേ..കിരണ്‍സേ..മനസ്സിലായല്ലൊ..

കുറുമാന്‍ജി..നന്ദി

കിരണ്‍സേ..എനിക്ക് മഴയും,മഞ്ഞും,മയില്‍പ്പീലിയും ഒരുപാട്,ഒരുപാട് ഇഷ്ടമാണ്.

സാരംഗി..വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.

സിയാ..നന്ദി..സിയയ്ക്കും എന്നെപ്പോലെ മഞ്ഞ് ഒരുപാടിഷ്ടാണെന്നു തോന്നുന്നു.

meeshamadhavan said...

Hello mashee...nganivideyum ethi ketto...ethathevide pokaan alle??? blog nannayitunduu...keep it up..."ullilulla theeshanatha orikkalum nastapedutharuthuu..." pattumenkil "mazha" theme aaki onnu ezhuthumooo???

pattumenkil mathrammm....

Swantham
Madhavan

:: niKk | നിക്ക് :: said...

ന്റെമ്മോ !!!

Anonymous said...

" mazhayekaal njaan ishtapettathum snheichathum ninneyayirunnu!orikal ninne njan pranayamennu perittu,pinne sauhrudam ennum,oduvil virahamennum....."
VARIKAL LALITHAM,ARTHAM VYAAPATHAM....AAREYO PIRINJA VEDHANAYUDE THEEVRATHA ILLANDILLAA..MAYILPEELIYUDE MANJU ALIAYAATHIRIKATTE..INIYUM EZHUTHUKA,ala ezhuthanam!!

Sona said...

മീശമാധവാ :) (മീശപിരിയ്ക്കല്ലേ..)

നിക്ക് :)

അനോണി..മഞ്ഞ് ഫ്രീസറിലാ സൂക്ഷിച്ചിരിക്കുന്നെ..(mmm..എന്നെ കൊണ്ട് തോറ്റു!)

മഴത്തുള്ളി said...

സോനാ, മഞ്ഞിനെക്കുറിച്ച് വളരെ മനോഹരമായെഴുതിയിരിക്കുന്നു.

“പുലരിപ്പൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം“ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വരികള്‍.

SAJAN | സാജന്‍ said...

സോനാ നല്ല വരികള്‍.. അശംസകള്‍!

Sona said...

മഴതുള്ളി..നന്ദി
സാജന്‍ ആദ്യമായല്ലെ ഈ വഴി..കണ്ടതില്‍ സന്തോഷം

വിശാല മനസ്കന്‍ said...

"ഒരിക്കല്‍ നിനക്കു ഞാന്‍ പ്രണയമെന്നു പേരിട്ടു..പിന്നെ സൌഹൃദമെന്നും..ഒടുവില്‍ വിരഹമെന്നു വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നൊമ്പരമായി എന്റെ മനസ്സും തട്ടിപ്പറിച്ചു നീ കടന്നു കളഞ്ഞു"

ഇങ്ങിനെ എനിക്ക് എഴുതാന്‍ അറിഞ്ഞിരുന്നെങ്കില്‍... എന്റെ നല്ലകാലത്ത് ഞാനൊരു പത്തഞ്ഞൂറ്.. പെണ്‍ പിള്ളാരൊടെങ്കിലും ഇത് പറഞ്ഞേനെ!!

സോനാ.. വളരെ നന്നായിട്ടുണ്ട്.

അപ്പു said...

സോനാ.... നല്ല ഫോട്ടോ.
അതിലും നല്ല വരികള്‍..!!nice

റീനി said...

സോനാ, മഞ്ഞില്‍ പൊതിഞ്ഞ ദൃശ്യവും മഞ്ഞിന്റെ വരികളും ഇഷ്ടപ്പെട്ടു.

അഗ്രജന്‍ said...

മഞ്ഞിനേയും കൊതിപ്പിക്കുന്ന വരികള്‍... മനോഹരം!

സോനാ... വളരെ നന്നായിരിക്കുന്നു

Sona said...

വിശാലേട്ടാ..അറിയാതിരുന്നത് പെണ്‍പ്പിള്ളാരുടെ ഭാഗ്യം! (ഇപ്പോഴും വൈകിയിട്ടൊന്നും ഇല്ലാന്നേ..സോനേച്ചി..ഞാന്‍ പാ‍ാ‍ാഞ്ഞു.)

അപ്പു :)

റീനി ആദ്യമായല്ലെ ഈ വഴി..കണ്ടതില്‍ വളരെ സന്തോഷം

അഗ്രജനും നന്ദി

Anonymous said...

athe,nom paranjathu manju aliyathirikatte ennu thanneya,hai!enthappo ithu,parayan karanamunde!!!
"manju alinjaal oru thulli jalakanam mathram!verthirikano,verittu parayano unique aayi onnumilaa..ennal ivide entho oru uniqueness(cinemakaar parayana pole oro filmum vyathyasthamanu,unique aanu ennu paranja pole alla) aa varikalil undu,nashtapedathirikatte..
"manju aliyathirikatte..!"

haii,haii manasilayuo mayilpeeliyee??

:: niKk | നിക്ക് :: said...

വേര്‍പ്പെടുമെന്നറിഞ്ഞിട്ടും ഞാന്‍ കാത്തുവച്ച
സ്നേഹത്തിന്‍ കണികയേയും തൊട്ടറിയാതെ,
ആ ആര്‍ദ്രമാം മഞ്ഞുകണം എന്നില്‍ നിന്നുമകന്നകന്ന് പോയ്...

എം. മുഹമ്മദ് ഷാഫി said...

ചേച്ചീ നിങ്ങളുടെ മഞ്ഞു വായിച്ച് ... ആവേശം കയറി ഞാന്‍ ഒരു കവിത എഴുതി...കാഴ്ചയുടെ മഞ്ഞു ശിഖരങ്ങള്‍...വായിക്കുമല്ലോ...

മഞ്ഞു എന്‍റെ വലിയൊരു നൊസ്റ്റാള്‍ജിയ ആണ്....

sini said...

vry nce chechi ,keep it up!

KANNURAN - കണ്ണൂരാന്‍ said...

കാണാന്‍ വൈകി. ഉള്ളില്‍ തട്ടുന്ന വരികള്‍.. ചിത്രവും നന്നായിരിക്കുന്നു.

Sona said...

നിക്കേ..മഞ്ഞുകണം അകന്നുപോയതാവില്ല,അലിഞ്ഞുപോയതാവും!

മുഹമ്മദ് ഷാഫി..സിനി..
വരികള്‍ ഇഷ്ടായിന്നറിഞ്ഞതില്‍ സന്തോഷം.കവിത വായിച്ചുട്ടൊ.മഞ്ഞ്,മഴ യൊക്കെ എല്ലാവര്‍ക്കും വലിയൊരു നൊസ്റ്റാള്‍ജിയ തന്നെയാണ്.മക്കളെ..നന്ദി..

കണ്ണൂരാനും നന്ദി

thabsheer said...

great

അപ്പൂസ് said...

കാണാന്‍ വൈകി, മഞ്ഞിനെ..
ഒരു വെയിലില്‍ അലിഞ്ഞു പോയെങ്കിലും ആ മഞ്ഞ് മനസ്സില്‍ വെച്ചു പോയ തണുപ്പ് ഇപ്പോഴും ബാക്കിയാവുന്നു..

ഉണ്ണി said...

മഞ്ഞു മൂടിയ ഒരു പ്രഭാതം ഒരിക്കല്‍ കൂടി കണ്ടതുപോലെ....
ചിത്രവും വരികളും വളരെ മനോഹരമായിട്ടുണ്ട്‌.

ഓര്‍മ്മകളില്‍ ഒരിത്തിരി നൊമ്പരം ബാക്കിയാകുന്നു.......

ഉണ്ണി said...

മഞ്ഞു മൂടിയ ഒരു പ്രഭാതം ഒരിക്കല്‍ കൂടി കണ്ടതുപോലെ....
ചിത്രവും വരികളും വളരെ മനോഹരമായിട്ടുണ്ട്‌.

ഓര്‍മ്മകളില്‍ ഒരിത്തിരി നൊമ്പരം ബാക്കിയാകുന്നു.......

Friendz4ever said...

അതൊരു മഞ്ഞ് മഴമായ് പെയ്തിറങിയെങ്കിലൊ എന്നൊര്‍ത്ത് പൊയി ഈ വരികളിലൂടെ.!!
ആ മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു കൂട്കൂട്ടാന്‍ മൊഹിച്ചുപൊയി അറിയാതെ നയിസ് സോനാ.!എല്ലാ ഭാവുകങളും.!!
സ്വപനങളും ചില നൊമ്പരങളും മനസ്സില്‍ ഉടലെടുത്തപ്പൊള്‍
ആരും കാണാതെ സുക്ഷിച്ഛ എന്‍റെ മാത്രം നൊമ്പരങള്‍.
ഞാനും പകര്‍ത്തി സോനാ ഒരു കൊച്ചു സ്വപ്നം.!!

Sona said...

thabsheer നന്ദി.
അപ്പൂസേ :)

ഉണ്ണി മാഞ്ഞുപോവാതെ, അവശേഷിക്കുന്ന ആ ഇത്തിരി നൊംബരത്തിനും ഇല്ലെ ഒരു സുഖം.:)

Friendz4ever...സ്വപ്നങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!കളര്‍ഫുള്‍ സ്വപ്നങ്ങള്‍ തന്നെ കാണണം.

mydreamsinwords said...

"jeevitham enik nombarangal samanikumpol njan ennum agarahichitund... oru manjhu thulliyakan sadhichirunenkil ennu... thanuthu maravicha ente manasiney sooryakiranangaludey sparshanathaal illaymayileku aliyikan kazhinjhirunanenkil ennu..."

ur words are too good!!! i loved the way u expressed ur thoughts in this poem...
kudos to u....

ennu swantham,
manjhuthulli
(ente manjhuthulliyum onnu sandarshichu noku... :)
http://manjhuthullikal.blogspot.com/ )

എന്റെ ഉപാസന said...

മഞ്ഞു പൊഴിഞ്ഞല്ലോ എന്റെ മനസ്സില്‍ ഈ കവിത വായിച്ച്... നല്ല കവിതയാണ്ട്ടോ...
കുറച്ചു കൂടെ ഗദ്യം കുറക്കണമെന്ന് തോന്നി...
:)
സുനില്‍

sunilraj said...

നന്നായിട്ടുണ്ടു !!

brigit said...

sona, valare nannayirikkunnu kavitha..enthe veendum ezhuthathe?
parichayappedan aagrahikkunnu..mail me to brigittpaul@gmail.com
:D

brigit said...

hmm manju pole aardramaaya varikal..why stopped posting?
wld like to get in touch with you. mail me to brigittpaul@gmail.com
:D

നിരക്ഷരന്‍ said...

മഞ്ഞ് എന്റെ മനസ്സിനെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്ന ‍അര്‍ബുദമായിരുന്നു..

എന്റേയും

വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്ത് കളയാമോ ?

PANDARATHIL said...

സോനാ പുതിയ ബ്ലോഗ്‌ തുടങ്ങിയല്ലേ.

Sona said...

vere blog thudangiyilla..epol samayam kittunilla..othiri kaalathinu shesham ennanu evide vannathu..epol manassil thonnunnathu diaryil kurichidum..ellareyum othiri miss cheyunnundu..

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sonuu1211.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sonuu1211.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

apoopanthadi said...

manjinte vikaram ithra bhangiyayi ezhuthiya thaniku manjinte sowndarythe kurichum ezhutham

mazhayude varavu garjichondanenkil manjinte varavu nishabdadayodu kude anu

athupole thane manushyante jananam karachilinodoppomanenkil maranamo nishabdadayodoppamanu

appol manju entha mazhayude maranamano

ee chintha ente vatu